---
title: "ചിങ്ങനിലാവ് 2025 ;  കോട്ടയത്ത് നാളെ തുടക്കമിടും"
english_title: "Chinganilavu ​​2025; to begin tomorrow in Kottayam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312443/Chinganilavu ​​2025; to begin tomorrow in Kottayam"
published_at: "2025-09-02T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b64fa362e1b_1000314833.png"
keywords: []
---

# ചിങ്ങനിലാവ് 2025 ;  കോട്ടയത്ത് നാളെ തുടക്കമിടും

> **Lead Summary:** കോട്ടയം : ജില്ലാതല ഓണാഘോഷപരിപാടി ചിങ്ങനിലാവ് 2025ന് ബുധനാഴ്‌ച തുടക്കം.

## Article Content

കോട്ടയം : ജില്ലാതല ഓണാഘോഷപരിപാടി ചിങ്ങനിലാവ് 2025ന് ബുധനാഴ്‌ച തുടക്കം.

ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും ചേർന്ന് എട്ട് വരെ തിരുനക്കര മൈതാനത്താണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. വൈകിട്ട് ആറിന് പരിപാടികൾ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ അധ്യക്ഷനാകുംതുടർന്ന് ജാസി ഗിഫ്റ്റിന്റെ സംഗീതപരിപാടി നടക്കും.

മൂന്നിന് രാവിലെ ഒമ്പത് മുതൽ കോട്ടയം വൈഎംസിഎ ഹാളിൽ അത്തപ്പൂക്കള മത്സരവും പത്ത് മുതൽ സിഎംഎസ് കോളേജ് മൈതാനിയിൽ സൗഹൃദ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

നാല് മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് യഥാക്രമം വൈക്കം മാളവികയുടെ നാടകം 'ജീവിതത്തിന് ഒരു ആമുഖം, കോട്ടയം മഴവിൽ മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേള, ഇടുക്കി കനൽ നാടൻ കലാസംഘം അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും പ്രൊജക്ട് ജി എസ് ബാൻഡിൻ്റെ സംഗീതപരിപാടി എന്നിവ അരങ്ങേറും. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും വിവിധ ദിവസങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്.

എട്ടിന് സമാപനച്ചടങ്ങിന് മുന്നോടിയായി വൈകിട്ട് നാലിന് പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് തിരുനക്കര മൈതാനത്തേക്ക് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. 5.30ന് തിരുനക്കര മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവായ നടൻ വിജയരാഘവനെ ചടങ്ങിൽ ആദരിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312443/Chinganilavu ​​2025; to begin tomorrow in Kottayam)